---
title: "സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു."
english_title: "The students who achieved high results in the SSLC and Plus Two examinations were felicitated by the Seva Bharathi Chokli Unit."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302557/The students who achieved high results in the SSLC and Plus Two examinations were felicitated by the Seva Bharathi Chokli Unit."
published_at: "2025-07-14T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687534dc46541_Untitled-3_copy.jpg"
keywords: []
---

# സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു.

> **Lead Summary:** ചൊക്ലി:സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

ചൊക്ലി:സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മേക്കുന്ന് വി.പിസത്യൻ മെമ്മോറിയൽ ഹാളിലാണ് ആദരായനം നടന്നത്.

സേവാഭാരതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ചൊക്ലി യൂണിറ്റ് പ്രസിഡണ്ട് പി.എം രാജേഷ് അധ്യക്ഷനായി. കൂത്ത്പറമ്പ് മലയാള കലാനിലയത്തിൻ്റെ നേതൃത്വത്തിൽ ദ്രുപത് സജീഷ്,ഇഷാനി ദിലീപ് എന്നിവർ ലഹരിക്കെതിരെ ബോധവത്ക്കരണ ഓട്ടം തുള്ളൽ അവതരിപ്പിച്ചു. കലാനിലയം ഡയറക്ടർ കലാമണ്ഡലം മഹേന്ദ്രൻ ഓട്ടൻ തുള്ളലിനെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി സി. റിജീഷ് സ്വാഗതവും, മഹിജ നന്ദിയും പറഞ്ഞു. തുടർന്ന് എസ്.എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302557/The students who achieved high results in the SSLC and Plus Two examinations were felicitated by the Seva Bharathi Chokli Unit.)